നികുതികൾ - Taxes in India
നികുതി
സര്‍ക്കാരുകളുടെ പ്രധാന വരുമാന മാര്‍ഗമാണ് നികുതികൾ.
ലോകത്തിലാദ്യമായി നികുതി ഏര്‍പ്പെടുത്തിയത് ഈജിപ്തിലാണ്.
“പ്രാതിനിധ്യമില്ലാതെ നികുതിയില്ല” എന്ന മുദ്രാവാക്യം ഉയര്‍ന്നത് അമേരിക്കന്‍ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടാണ്.
ഇറക്കുമതി ചെയ്തിരുന്ന വസ്തുക്കൾക്ക് മൗര്യ കാലഘട്ടത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നികുതിയാണ് വര്‍ത്തനം.
നികുതിയെക്കുറിച്ച് പ്രതിപാദിക്കുന്നത് ഭരണഘടനയുടെ 265-ാം വകുപ്പാണ്.
തീര്‍ത്ഥാടകര്‍ക്ക് പ്രാചീന കാലത്ത് ഏര്‍പ്പെടുത്തിയിരുന്ന നികുതിയാണ് യാത്രാവേതന.
മനുസ്‌മൃതി, അര്‍ഥശാസ്ത്രം എന്നിവ നികുതിയെക്കുറിച്ച് പരാമര്‍ശമുള്ള പ്രാചീന ഇന്ത്യന്‍ കൃതികളാണ്.
പ്രാചീന ഇന്ത്യയിലെ മൗര്യരാജവംശത്തിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്നായിരുന്നു ഉപ്പ് നികുതി.
സുല്‍ത്താന്‍മാരുടെ ഭരണകാലത്തുണ്ടായിരുന്ന മതനികുതിയാണ് ജിസിയ.
ജിസിയ ഇന്ത്യയില്‍ ആദ്യമായി ഏര്‍പ്പെടുത്തിയ ഭരണാധികാരിയാണ് ഫിറോസ് ഷാ തുഗ്ലക്.
ജിസിയ പിന്‍വലിച്ച മുഗൾ ഭരണാധികാരിയാണ് അക്ബര്‍.
1679ല്‍ ഔറംഗസീബിന്റെ കാലത്ത് വീണ്ടും ജിസിയ ഏര്‍പ്പെടുത്തി.
ശിവജിയുടെ കാലത്താണ് ചൗത്ത് നികുതി ഏർപ്പെടുത്തിയത്.
നികുതികളെക്കുറിച്ച് പഠിക്കാന്‍ സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി കമ്മീഷനെ നിയമിച്ചത് 1954ലാണ്. മലയാളിയായ ഡോ ജോൺ മത്തായിയായിരുന്നു കമ്മീഷന്റെ തലവൻ.
ഇന്ത്യയിൽ ആദായനികുതി നിയമം നിലവിൽ വന്നത് 1962 ഏപ്രിൽ 1നാണ്.
2003ലെ ഡോ.വിജയ് കെൽക്കാർ കമ്മിറ്റി പ്രത്യക്ഷ-പരോക്ഷ നികുതികളുടെ പരിഷ്ക്കരണത്തെക്കുറിച്ചാണ് പഠിച്ചത്.
കേന്ദ്രസര്‍ക്കാര്‍, സംസ്ഥാനസര്‍ക്കാര്‍, തദ്ദേശസ്ഥാപനങ്ങൾ എന്നിവക്കാണ് നികുതി ഏര്‍പ്പെടുത്താന്‍ അധികാരമുള്ളത്.
കേന്ദ്രസര്‍ക്കാരിന്റെ പ്രധാന നികുതികളാണ് ചുങ്കം, തീരുവ, ആദായനികുതി എന്നിവ.
വില്പനനികുതി, വാഹനനികുതി, ഭൂനികുതി എന്നിവയാണ് സംസ്ഥാനസര്‍ക്കാരിന്റെ പ്രധാന നികുതികൾ.
പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നീ തദ്ദേശസ്ഥാപനങ്ങളുടെ പ്രധാനനികുതികളാണ് കെട്ടിടനികുതി, തൊഴില്‍ നികുതി, വിനോദ നികുതി എന്നിവ.
സിനിമാ തീയേറ്ററുകൾക്ക് ഏര്‍പ്പെടുത്തുന്ന നികുതിയാണ് വിനോദനികുതി.
കേന്ദ്രസര്‍ക്കാരിന്റെ പ്രധാന വരുമാനമാര്‍ഗമായ നികുതിയാണ് എക്സൈസ് തീരുവ.
വില്പനനികുതിയാണ് സംസ്ഥാന സര്‍ക്കാരുകളുടെ ഏറ്റവും പ്രധാന വരുമാനമാര്‍ഗമായ നികുതി.
നികുതികളെ പ്രത്യക്ഷനികുതി, പരോക്ഷനികുതി എന്നിങ്ങനെ തിരിക്കാറുണ്ട്.
ആദായനികുതി, സ്വത്തുനികുതി, കാര്‍ഷികാദായ നികുതി എന്നിവ പ്രത്യക്ഷനികുതികൾക്ക് ഉദാഹരണങ്ങളാണ്
നികുതി ചുമത്തപ്പെടുന്നയാൾ നേരിട്ടു നല്‍കുന്ന നികുതിയാണ് പ്രത്യക്ഷ നികുതി
ഒരാളുടെ മേല്‍ ചുമത്തപ്പെടുന്ന നികുതി ഭാഗികമായോ പൂര്‍ണമായോ മറ്റൊരാൾ നല്‍കേണ്ടി വരുന്നതാണ് പരോക്ഷനികുതി
വില്പനനികുതി, എക്സൈസ് തീരുവ, കസ്റ്റംസ് തീരുവ എന്നിവ പരോക്ഷനികുതികൾക്ക് ഉദാഹരണങ്ങളാണ്.
നികുതിദായകന് അടയ്‌ക്കേണ്ട നികുതി സ്വയം വിലയിരുത്താന്‍ കഴിയുന്ന സംവിധാനമാണ് മൂല്യ വര്‍ധിത നികുതി (Value Added Tax - VAT)
ലോകത്തില്‍ ആദ്യമായി മൂല്യവര്‍ധിതനികുതി ഏര്‍പ്പെടുത്തിയത് 1954ല്‍ ഫ്രാന്‍സിലാണ്. മൂല്യവര്‍ധിത നികുതി ഏര്‍പ്പെടുത്തിയ രണ്ടാമത്തെ രാജ്യം ബ്രസീലാണ്.
കേന്ദ്രവും, സംസ്ഥാനങ്ങളും തമ്മിലുളള നികുതി പങ്കിടലിനെക്കുറിച്ചുള്ള ശുപാര്‍ശകൾ തയാറാക്കുന്നത് ധനകാര്യകമ്മീഷനാണ്.
ഇന്ത്യയില്‍ മൂല്യവര്‍ധിതനികുതി നിലവില്‍ വന്നത് - 2006 ഏപ്രില്‍ 1 മുതലാണ്
പാലം, റോഡ് എന്നിവയിലൂടെയുള്ള വാഹന ഗതാഗതത്തിന് നല്‍കേണ്ടി വരുന്ന നികുതിയാണ് ടോൾ. സ്വകാര്യമേഖലയുടെ സഹായത്തോടെ നിര്‍മിക്കുന്ന റോഡുകളിലും, പാലങ്ങളിലുമാണ് സാധാരണയായി ടോൾ പിരിക്കാറുള്ളത്.
പൊണ്ണത്തടി മൂലമുള്ള പ്രശ്നങ്ങൾ നേരിടാനായി പാശ്ചാത്യരാജ്യങ്ങളില്‍ ഫാസ്റ്റ് ഫുഡ് ഇനങ്ങൾക്കുള്ള നികുതിയാണ് ഫാറ്റ് ടാക്സ്.
COMMENTS