1980 നവംബർ ഒന്നിനാണ് വയനാട് ജില്ല രൂപീകൃതമായത്.രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ലയാണ് വയനാട്. തമിഴ്നാട്,ക...
1980 നവംബർ ഒന്നിനാണ് വയനാട് ജില്ല രൂപീകൃതമായത്.രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ലയാണ് വയനാട്. തമിഴ്നാട്,കർണാടക എന്നീ സംസ്ഥാനങ്ങളുമായിട്ടാണ് വയനാട് അതിർത്തി പങ്കിടുന്നത്. കേരളത്തിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ ജില്ല വയനാടാണ്.കേരളത്തിലെ ഏറ്റവും കൂടുതൽ കാപ്പിയും ഇഞ്ചിയും ഉൽപ്പാദിപ്പിക്കുന്ന ജില്ലയാണ് വയനാട്.ശതമാനടിസ്ഥാനത്തിൽ കേരളത്തിൽ ഏറ്റവും കൂടുതൽ വനമുള്ള ജില്ല വയനാടാണ്.ഏറ്റവും കൂടുതൽ പട്ടികവർഗ അല്ലെങ്കിൽ ഗിരിവർഗക്കാർ ഉള്ള ജില്ല വയനാട്.കേരളത്തിലെ ഏറ്റവും കുറച്ച് തൊഴിൽരഹിതർഉള്ള ജില്ലയും വയനാട് തന്നെയാണ്.കേരളത്തിൽ ഏറ്റവും കൂടുതൽ ജൈന മത വിശ്വാസികൾ ഉള്ള ജില്ല വയനാടാണ്.കേരളത്തിലെ ഏറ്റവും കുറവ് ബ്ലോക്ക് പഞ്ചായത്തുകളും റവന്യൂ വില്ലേജുകളും കുറവ് നിയമസഭാ മണ്ഡലങ്ങളുള്ള ജില്ലയാണ് വയനാട്.കൂടാതെ കേരളത്തിൽ ഏറ്റവും കുറവ് വീടുകൾ കാണപ്പെടുന്ന ജില്ലയും വയനാടാണ്.കേരളത്തിലെ ഏക പീഠഭൂമിയാണ് വയനാട്. കേരളത്തിലെ ഊട്ടി എന്നറിയപ്പെടുന്ന ജില്ല വയനാടാണ്.വയനാട് ജില്ലയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാക്കുന്നതിനും കേരള പി എസ് സി സ്ഥിരമായി ചോദിച്ചതാ ചോദിക്കാൻ സാധ്യതയുള്ളതുമായ ചോദ്യങ്ങൾ അടങ്ങിയ സൗജന്യ പിഡിഎഫ് നോട്ട് ഇവിടെ നിന്നും ഡൗൺലോഡ് ചെയ്യാം.
COMMENTS