1. ബോസ്റ്റൺ റ്റീ പാർട്ടിയുമായി ബന്ധപ്പെട്ട യുദ്ധം ഏത്? - അമേരിക്കൻ വിപ്ലവം 2. എ.ഡി.1774-ൽ അമേരിക്കയുടെ സ്വാതന്ത്ര്യസമരം ആരംഭിച്...
1. ബോസ്റ്റൺ റ്റീ പാർട്ടിയുമായി ബന്ധപ്പെട്ട യുദ്ധം ഏത്? -
അമേരിക്കൻ വിപ്ലവം
2. എ.ഡി.1774-ൽ അമേരിക്കയുടെ സ്വാതന്ത്ര്യസമരം ആരംഭിച്ച കാലഘട്ടത്തിൽ അമേരിക്കയിൽ കുടിയേറിപ്പാർത്തവർ ഇംഗ്ലണ്ടിലെ രാജാവ് ജോർജ് മൂന്നാമന് കൊടുത്ത പരാതിയുടെ പേര്?
ദി ഒലിവ് ബ്രാഞ്ച് പെറ്റിഷൻ
3. 1766-ൽ ബ്രിട്ടന് എതിരായി അമേരിക്കയിൽ കുടിയേറിപ്പാർത്തവർ ഉയർത്തിയ മുദ്രാവാക്യം?
'നോ ടാക്സേഷൻ വിത്തൗട്ട് റെപ്രസെന്റ്റഷൻ' അഥവാ 'പ്രാതിനിധ്യം ഇല്ലാത്തവരിൽ നിന്ന് കരം ചുമത്താൻ പാടില്ല'
4.അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതി ?
വൈറ്റ് ഹൗസ്
5. അമേരിക്കയുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ആദ്യത്തെ യുദ്ധം ഏത് വർഷം ആരംഭിച്ചു? ?
എ.ഡി.1775-ൽ
6. അമേരിക്കയുടെ സ്വാതന്ത്ര്യത്തിന് വേണ്ടിയുണ്ടായ യുദ്ധത്തിന്റെ സമാധാന ഉടമ്പടി ഒപ്പുവെച്ചത് എന്ന്?
1783-ൽ
7.അമേരിക്കയുടെ കോളനികളിൽ 'സ്റ്റാമ്പ് ആക്ട്' എന്ന് പ്രാബല്യത്തിൽ വന്നു?
1765-ൽ
8. ചരിത്രത്തിൽ ആദ്യമായി എഴുതപ്പെട്ട കർക്കശമായ ഭരണഘടന ഉണ്ടായത് ഏത് രാജ്യത്ത്?
യു.എസ്.എ-യിൽ
9. യു.എസ്.എ-യ്ക്ക് ഒരു പുതിയ ഭരണഘടന രൂപവൽക്കരിക്കുന്നതിനു 1787-ൽ പ്രതിനിധികളുടെ ആദ്യത്തെ സഭ സമ്മേളിച്ചത് എവിടെ?
ഫിലാഡൽഫിയയിൽ
10. പ്രശസ്തമായ അമേരിക്കൻ സ്വാതന്ത്ര്യപ്രഖ്യാപനം നടത്തിയത് എവിടെവെച്ച്?
ഫിലാഡൽഫിയയിൽ
COMMENTS